എ.കെ.ഡി.എ അംഗങ്ങളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാറിനന്റെ ശ്രദ്ധയിലുണ്ട്: മന്ത്രി ടി. സിദ്ദിഖ്

    കല്‍പ്പറ്റ: സംസ്ഥാനത്തെ കമ്പനി ഉല്‍പന്ന വിതരണക്കാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാറിനന്റെ ശ്രദ്ധയിലുണ്ടെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. പിണങ്ങോട് പാംറ ഓഡിറ്റോറിയത്തില്‍ ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍(എകെഡിഎ) സംസ്ഥാന നിര്‍വാഹക സമിതി യോഗം ഉല്‍ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം.

    സംസ്ഥാനത്തെ പ്രധാന നികുതിദായകരാണ് എകെഡിഎ അംഗങ്ങള്‍. സംഘാന പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

     

    ബജറ്റില്‍ ഉള്‍ക്കൊള്ളിക്കേണ്ടതടക്കം കാര്യങ്ങള്‍ ഗൗരവത്തില്‍ പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.

     

    വിവിധ യൂനിറ്റ് പ്രതിനിധികള്‍ മന്ത്രിയെ ഹാരാര്‍പണം ചെയ്തു. കേരളത്തിലെ വിതരണക്കാരുടെ കൂട്ടായ്മ പ്രതിവര്‍ഷം ഒരു ലക്ഷം കോടിയിലധികം രൂപയുടെ വിറ്റുവരവാണ് സംഭാവന ചെയ്യുന്നത്. 15,000ല്‍ അധികം വാഹനങ്ങളുള്ള ശക്തമായ ശൃംഖലയില്‍ 30,000ല്‍ അധികം ഡെലിവറി സ്റ്റാഫും

     

    75,000ല്‍പരം സപ്പോര്‍ട്ട് സ്റ്റാഫു ഉണ്ട്. സംസ്ഥാനത്തെ ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രധാന വരുമാന മാര്‍ഗമാണ് വിതരണ ശൃംഖല. അതിനാല്‍ വിഷയങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തില്‍ കാണണമെന്ന് സംഘടനാ പ്രതിനിധികള്‍ മന്ത്രിയോട് അഭ്യര്‍ഥിച്ചു.

     

    സംസ്ഥാന പ്രസിഡന്റ് ബിനു മഞ്ഞളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.പി. ശിവദാസ്, ജില്ല പ്രസിഡന്റ് പി.പി. ഷാജി, സെക്രട്ടറി പി. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് വേണുഗോപാല്‍ കിഴ്േശരി, ജോയിന്റ് സെക്രട്ടറി ഫൈസല്‍ പാപ്പിന, ജിതേഷ് യുനൈറ്റഡ് ,മൈക്കിള്‍ ദേവരാജ്, മജേഷ് നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *