Headlines

വിനോദ യാത്ര വിവാദം: വിദ്യാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതില്‍ പോക്‌സോ കേസ്, പോസ്റ്റ് ഇട്ടവരും കമന്റിട്ടവരും കുടുങ്ങും

കല്‍പ്പറ്റ: മീനങ്ങാടി സ്‌കൂളിലെ വിനോദ യാത്ര വിവാദത്തിന് പിന്നാലെ വിദ്യാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതില്‍ പോക്‌സോ കേസ്. മീനങ്ങാടി യുഡിഎഫ് നേതൃത്വം നല്‍കിയ പരാതിയിലാണ് നടപടി. ഐടി ആക്ടും പോക്‌സോ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തത്.

 

അധിക്ഷേപ പരാമര്‍ശം നടത്തിയ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ സൈബര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. കുട്ടികള്‍ക്കെതിരെ മോശം കമന്റ് ഇട്ടവരും പോസ്റ്റ് ഇട്ടവരും കുടുങ്ങും. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് ബിഎന്‍എസ് 79, ഐടി ആക്ട് 67B, പോക്‌സോ ആക്ട് 11(i) & 12) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

 

മീനങ്ങാടി ഹയര്‍സക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റ്‌റും വിനോദയാത്രയ്ക്കിടെ ഹൈദരാബാദിലെ ബാര്‍ റസ്റ്റോറന്റിലേക്ക് കയറി പോകുന്നതും പുറത്തേക്ക് ഇറങ്ങിവരുന്നതുമായ ദൃശ്യങ്ങള്‍ യുഡിഎഫ് മീനങ്ങാടി നേതൃത്വം പുറത്ത് വിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *