കാറുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

    പേരിയ: പേര്യ 34 ൽ (താഴെ പേര്യ) കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റു. തലശ്ശേരി, പാനൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. ചമ്പാട് ഷാജിമ നിവാസ് അൻവിൻ (16), ഷൈബി (41), കേളോത്ത് താഴെ കുഴിയിൽ അനുഷ (29), കരുണാലയം അനുശ്രീ (30), ഷാജിമ നിവാസ് ബാലൻ (81), പുത്തൻപുരയിൽ രാജൻ (68) എന്നിവർ മാനന്തവാടി മെഡി ക്കൽ കോളേജിലും, കരുണാലയം ഷാഹി (30), അമ്പിളി (25), ഇസ (5), അയ്നിസ (5), രാധാമാധവം അമൽജിത്ത് (31) എന്നിവർ മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രിയിലും ചികിത്സ തേടി. വിനോദയാത്ര പോയി തിരിച്ചു പോകുകയായിരുന്ന തലശ്ശേരി സ്വദേശികൾ സഞ്ചരിച്ച കാറും, എതിരെ വന്ന പാനൂർ സ്വദേശികളും സഞ്ചരിച്ച കാറുമാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ ആണ് സംഭവം. ആരുടേയും നില അതീവ ഗുരുതരമല്ല.

    Leave a Reply

    Your email address will not be published. Required fields are marked *