കുടുംബസഹായ നിധി വിതരണം ചെയ്തു

    കണിയാമ്പറ്റ: സര്‍വീസിലിരിക്കെ മരണമടഞ്ഞ സിവില്‍ പോലീസ് ഓഫീസര്‍ വി.കെ. അരവിന്ദാക്ഷന്റെ കുടുംബത്തെ സഹായിക്കുന്നതിനായി കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി വയനാട് ജില്ലയിലെ പോലീസ് സംഘടനാംഗങ്ങളില്‍ നിന്നും സമാഹരിച്ച കുടുംബ സഹായ നിധിയുടെ വിതരണം ജില്ലാ പോലീസ് മേധാവി അരുണ്‍ കെ പവിത്രന്‍ ഐ.പി.എസ് നിര്‍വഹിച്ചു. അഡീഷണല്‍ എസ്.പി. കെ.എസ്. ഷാജി, എസ്.എസ്.ബി ഡി.വൈ.എസ്.പി എം.ഡി സുനില്‍, കെ.പി.ഒ.എ സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ.എം. ശശിധരന്‍, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡണ്ട് പി.ജി. സതീഷ് കുമാര്‍, കെ.പി.എ ജില്ലാ പ്രസിഡണ്ട് ബിപിന്‍ സണ്ണി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി.സി. സജീവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.പി.എ ജില്ലാ സെക്രട്ടറി ഇര്‍ഷാദ് മുബാറക് സ്വാഗതവും കെ.പി.എ ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്. അജീഷ് നന്ദിയും പറഞ്ഞു.

    Leave a Reply

    Your email address will not be published. Required fields are marked *