കൂളിവയൽ കാപ്പുംചാലിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ഒരാളുടെ നില ഗുരുതരം

    മാനന്തവാടി: കൂളിവയൽ കാപ്പുംചാലിൽ കാറും കെ എസ്‌ ആർ ടി സി ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കാറിൽ കുടുങ്ങി കിടന്ന ഒരാളെ ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. നാല് പേർ ആണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ വരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഒരാളുടെ നില ഗുരുതരമാണ്. ചുവന്ന സ്വിഫ്റ്റ്‌ കാറിൽ ഉള്ളവർ

    കോഴിക്കോട് കോടഞ്ചേരി സ്വദേശികളാണ് എന്നാണ് പ്രാഥമിക വിവരം.കാർ യാത്രക്കാരായ രണ്ട് പേർ ആണ് മരണപ്പെട്ടത്.

    Leave a Reply

    Your email address will not be published. Required fields are marked *