കൈതക്കലിൽ ടൂറിസ്റ്റ് ബസ്സും മിനിലോറിയും കൂട്ടിയിടിച്ചു

    പനമരം: കൈതക്കൽ ജുമാ മസ്ജിദ് സമീപം ഇന്ന് പുലർച്ചെ കൊയിലേരി ഭാഗത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസ്സും നാലാം മൈൽ ഭാഗത്തുനിന്ന് വന്ന മിനി ലോറിയും (ദോസ്ത്) കൂട്ടിയിടിച്ചു .

    പള്ളി വളവിൽ വച്ച് മിനി ലോറിയുടെ പിറകിൽ ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു…

    ഇടിയുടെ ആഘാതത്തിൽ മിനി ലോറി മറിഞ്ഞു.

    അപകടത്തിൽ മിനിലോറിയുടെ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു .

    Leave a Reply

    Your email address will not be published. Required fields are marked *