കർഷകർക്ക് നെൽ വിത്ത് വിതരണം ചെയ്തു.

    മാനന്തവാടി: എടവക പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം നഞ്ച നെൽകൃഷിക്ക് വേണ്ടി കർഷകർക്ക് സൗജന്യമായി നെൽ വിത്ത് വിതരണം ചെയ്തു.600 കിലോ ജ്യോതി ഇനം നെൽവിത്താണ് വിതരണം ചെയ്തത്.12 പാടശേഖര സമിതികളിലെ 200 ഓളം കർഷകർ നെല്ല് വിത്തുകൾ ഏറ്റു വാങ്ങി. എടവക പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരൻ ഉദ്ഘാടനം ചെയ്തു .

    കൃഷി ഓഫീസർ കെ.ജി സുനിൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുബൈദ തോക്കൻ, ലീല ബാലൻ, പഞ്ചായത്ത് അംഗങ്ങളായ ജോർജ് പടകുട്ടിൽ, ലത്തിഫ് നടുക്കണ്ടി, ഷിൽസൺ മാത്യു, കൃഷി അസിസ്റ്റൻ്റ് പി. ആർ സന്തോഷ്, പി.ജെ മാനുവൽ എന്നിവർ സംസാരിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *