കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിൽ തകർക്കാൻ അനുവദിക്കില്ല: ആർജെഡി പ്രതിഷേധ ധർണ്ണ

കൽപ്പറ്റ:ജനറൽ ആശുപത്രികൾ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവന്ന ഉത്തരവിന്റെ മറവിൽ കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിനെ തകർക്കുന്നതിൽ പ്രതിഷേധിച്ച് ആർജെഡി കൽപ്പറ്റ മുൻസിപ്പൽ കമ്മിറ്റി ജനറൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ആവശ്യമായ മരുന്നുകളും ലാബ് കിറ്റുകൾ തുടങ്ങി ദൈനംദിന കാര്യങ്ങൾ അടക്കം എല്ലാം അവതാളത്തിൽ.സ്ഥലം എംഎൽഎയും മന്ത്രിയുമായ ടി സിദ്ദിഖ് നഗരസഭ ഭരണസമിതിക്ക് ആശുപത്രിയിൽ നിർമ്മാണ പ്രവർത്തികളും അറ്റകുറ്റപ്പണികളും അടക്കമുള്ള കാര്യങ്ങൾക്ക് ഫണ്ട് അനുവദിക്കാൻ കഴിയാത്ത വിധം നിയമതുടസ്സങ്ങൾ ഉണ്ടാക്കുന്നു. നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാരെ ഉപയോഗിച്ചുകൊണ്ടാണ് മന്ത്രി ടി.സിദ്ധിഖ് ജനറൽ ഹോസ്പിറ്റലിനെ അവതാളത്തിൽ ആക്കുന്നത്. കുട്ടികളുടെ വാർഡിൽ ബാത്റൂം ബ്ലോക്കായി ഒരുമാസം പിന്നിടുമ്പോഴും ഒരു പരിഹാരവും ഉണ്ടായിട്ടില്ല. വിഷയങ്ങൾക്ക് പരിഹാരം ആകുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് ആർജെഡി മുനിസിപ്പൽ കമ്മിറ്റി പ്രഖ്യാപിച്ചു. രാഷ്ട്രീയ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ കെ ഹംസ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഡി രാജൻ സെക്രട്ടറി എൻഒ ദേവസ്യ,

ജില്ലാ കമ്മിറ്റി അംഗം പിപി ഷൈജൽ, കെബി രാജേന്ദ്രൻ, അജ്മൽ സാജിദ് എന്നിവർ സംസാരിച്ചു. മുൻസിപ്പൽ പ്രസിഡണ്ട് സി കെ നൗഷാദ്, ജനറൽ സെക്രട്ടറി റഷീദ് ബാവ,സി.ഒ വർഗീസ്,സനൂഷ്കുമാർ, കെകെ ബിജു,ഹാറൂൺ റഷീദ്,

Leave a Reply

Your email address will not be published. Required fields are marked *