Headlines

കൽപ്പറ്റ ഡെവലപ്മെൻറ് സമ്മിറ്റ് ഡിസംബർ 14ന്

കൽപ്പറ്റ: കൽപ്പറ്റ നിയോജകമണ്ഡലത്തിലെയും, ജില്ലയിലെയും സമഗ്ര വികസനത്തിന് വേണ്ടി, കൽപ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായും, പുതിയ കാഴ്ചപ്പാടുകളും, അഭിപ്രായങ്ങളും സ്വരൂപിച്ച് മണ്ഡലത്തിലെ 10 പഞ്ചായത്തിലും, മുൻസിപ്പാലിറ്റിയിലും യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിനെ ഭാഗമായി കൽപ്പറ്റ ഡെവലപ്മെന്റ് സമ്മിറ്റ് സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ്, വയനാട് മെഡിക്കൽ കോളേജ്, കള്ളാടി ആനക്കാംപൊയിൽ തുരങ്കപാത, നികുതിയടക്കാൻ പറ്റാത്ത ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യമൃഗ ശല്യമായി ബന്ധപ്പെട്ട വിഷയങ്ങൾ, കാർഷിക മേഖലയിലെ വിവിധ പദ്ധതികൾ, തൊഴിൽ മേഖലയിലെ പുതിയ ലേബർ കോഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വയനാട്ടിലെ ടൂറിസം മേഖലയിലെ വികസനത്തിനുള്ള പദ്ധതികൾ ഉൾപ്പെടെയുള്ള വിവിധ വികസന പ്രവർത്തനങ്ങൾ ഊന്നൽ നൽകി നടപ്പിലാക്കുന്നതിന് വേണ്ടി പൊതു സമൂഹത്തിൽനിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.ഡിസംബർ 14ന് കൽപ്പറ്റയിൽ സമ്മിറ്റ് സംഘടിപ്പിക്കുവാൻ കൽപ്പറ്റ നിയോജക മണ്ഡലം യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ: ടി സിദ്ദീഖ് നേതൃയോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ സലീം മേമന അധ്യക്ഷത വഹിച്ചു. കൺവീനർ പി പി ആലി, എം എ ജോസഫ്, എൻ കെ റഷീദ്, വി എ മജീദ്, ബി സുരേഷ് ബാബു, റസാഖ്‌ കൽപ്പറ്റ, പോൾസൺ കൂവക്കൽ, എം മുഹമ്മദ് ബഷീർ, ടി ഹംസ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *