ഗാന്ധിജയന്തി ദിനാചരണവും ശുചീകരണവും നടത്തി

പനമരം: ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി പനമരം ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം (NSS) യൂണിറ്റിന്റെ നേതൃത്വത്തിൽ പനമരം ടൗണും പരിസരപ്രദേശങ്ങളും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം നിർവ്വഹിച്ചു.

ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പാൾ രമേഷ് കുമാർ സ്വാഗതം ആശംസിച്ചു. PTA എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മെഹബൂബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ആദർശ് ബാബു, മുഹമ്മദ് നവാസ്, ജിത മോൾ K എന്നിവർ സംസാരിച്ചു. NSS വളണ്ടിയർമാരും അധ്യാപകരും പ്രദേശവാസികളും ശുചീകരണ ദൗത്യത്തിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *