കല്‍പ്പറ്റ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ശനിയാഴ്ച വൈകിട്ട് 3 മണിക്ക് കല്‍പ്പറ്റയില്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കും. പ്രതിഷേധമാര്‍ച്ച് കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. സമാപന സമ്മേളനം കൃഷി വകുപ്പ് മന്ത്രി ടി സിദിഖ് ഉദ്ഘാടനം ചെയ്യും. യു ഡി എഫ് സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമെന്ന് ചെയര്മാന് ടി മുഹമ്മദ്, കണ്‍വീനര്‍ എച്ച് ബി പ്രദീപ്മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി: യു ഡി എഫ് പ്രതിഷേധമാര്‍ച്ച് ഇന്ന്
