ചീക്കല്ലൂർ എയർസ്ടിപ്പ് പദ്ധതി ഉപേക്ഷിക്കണം: വയനാട് പ്രകൃതി സംരക്ഷണ സമിതി.

കൽപ്പറ്റ: ആയിരത്തിലധികം കുടുംബങ്ങളെ ഗുരുതരമായി ബാധിക്കുന്നതും വയനാടിൻ്റെ പരിസ്ഥിതി സംതുലനത്തെ തകർക്കുന്നതും അഞ്ഞുറോളം ഏക്കർ ഒന്നാം തരം നെൽവയലുകൾ കുന്നിടിച്ച് നികത്തി വയനാടിന്നു പുറമെ കർണ്ണാടക സംസ്ഥാനത്തിൻ്റെയും തമിൾനാട്ടിൻ്റെയും ജലലഭ്യതയെ ഉന്മൂലനം ചെയ്യുന്നതുമായ ചിക്കല്ലൂർ എയർ സ്ടിപ്പ് പദ്ധതി ഉപേക്ഷിക്കണമെന്ന് വയനാട്പ്രകൃതി സംരക്ഷണ സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു. ചേമ്പർ ഓഫ് കൊമേഴ്‌സും കൃഷി മന്ത്രിയും ഭൂമാഫിയയും റിയൽ എസ്റ്റെറ്റ് കങ്കാണിമാരും വയനാടിന് ഒരു ഗുണവും ലഭിക്കാൻ ഇടയില്ലാത്ത പദ്ധതിക്കുവേണ്ടി ഗൂഢാലോചന സജീവമാക്കിയത് ആശങ്കാജനകമാണ്.ജനഹിതം മാനിക്കാതെ പദ്ധതി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ കർഷകർക്കൊപ്പം നിന്ന് പോരാടി ചെറുത്ത് തോൽപിക്കും.

ഒരു പതിറ്റാണ്ട് മുൻപ് അന്നത്തെ സർക്കാർ ഇതിനായി ശ്രമിച്ചപ്പോൾ തിളച്ചുപൊന്തിയ ജനവികാരത്തെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി അച്ച്യുതാനന്ദൻ സ്ഥലം സന്ദർശിച്ചു നിർത്തി വയ്പിച്ച പദ്ധതി വീണ്ടും ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിൽ നിന്നും തത്പരകക്ഷികൾ പിൻതിരിയണം. തണ്ണീർതട- നെൽവയൽ സംരക്ഷണ നിയമത്തിൻ്റെ നഗ്നമായ ലംഘനത്തിനാണ് ഇവർ കോപ്പുകൂട്ടി കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ വയനാട്ടിലെ നെൽവയലുകളുടെ വിസ്തൃതി പത്തിൽ ഒന്നായി ചുരുങ്ങിയിട്ടുണ്ട്. ശേഷിച്ചവയിൽ ഏറ്റവും വിശാലവും ഫല ഭൂമിയിഷ്ഠവും ആയ പാടശേഖരമാണ് പനമരം പശ്ചായത്തിലെ ചിക്കല്ലൂർ വയലുകൾ. ചെറുവിമാനത്താവളത്തിന് വേണ്ടിവരുന്ന 500 ഏക്കർ ഭ്രൂമിയിൽ പകൃതിയിലധികം നെൽവയലുകളാണ്. ഈ നെൽ വയലുകൾ വയനാടിൻ്റെ ജലസുരക്ഷയുടെ അടിത്തറയാണ്. ചിക്കല്ലർപ്രദേശം വയനാട്ടിലെ ക്ഷീര കൃഷിയുടെ മർമ്മ കേന്ദ്രം കൂടിയാണ്. നൂറുകണക്കിന് കർഷകരുടെ ഏക വരുമാന ശ്രോതസ്സായ പശു വളർത്തലിന്ന് ഈ വയലുകളുടെ ഉന്മൂംലനം മരണമണിയാകും.

എയർസ്ട്രിപ്പ് നിർമ്മാണത്തിന് വയലുകൾ പയലിംഗ് നടത്തി ആറര മീറ്റർ ഉയരത്തിൽ മണ്ണിട്ടു ഉയർത്തേണ്ടതുണ്ട് .ഇത് പനമരം പഞ്ചായത്തിലെ ഇതര പ്രദേശങ്ങളിൽ ജലക്ഷാമം വരുത്തിവയ്ക്കും. പാടശേഖരത്തിൻ്റെ മദ്ധൃത്തില്ലുടെ ഒഴുകുന്ന ചെറുപുഴ നികത്തുന്നതോടെ സമീപപ്രദേശങളിൽ വെളളപ്പൊക്കത്തിൻ്റെ കെടുതി അനുഭവിക്കേണ്ടിവരും. കബനി നദിയിലെ നീരൊഴുക്കിനെ ഗുതതരമയി ബാധിക്കുന്നത് കർണ്ണാടകത്തിനും തമിൾനാട്ടിനും ഉണ്ടാക്കുന്നഗുതര പ്രത്യാഘാതങ്ങൾ പ്രവചനാതീതമാണ്.

ബാണാസുര സാഗർ – കാരാപ്പുഴ പദ്ധതിപ്രദേശത്തു നിന്നും കുടിയൊഴിപ്പിക്കപ്പെട്ട അൻപതോളം ആദിവാസി കുടുംബങ്ങൾ അടക്കം നിരവധി കുടുംബങ്ങൾ ഇവിടെ വാസമുറപ്പിച്ചിട്ടുണ്ട്. ചീക്കല്ലൂർ പദ്ധതിക്കു വേണ്ടി ഇനിയും ഇവരെ കുടിയൊഴിപ്പിച്ചാൽ അവരാകെ അഭയാർഥികളായി മാറുമെന്ന് തീർച്ചയാണ്. അതൊരു മഹാദുരന്തമായി മാറും.

വയനാട്ടിൽ എയർസ്ട്രിപ്പ് വേണമെന്ന് നിർബന്ധമുള്ളവർ സർക്കാറിന്ന് പൂർണ്ണ ഉടമസ്ഥതാവകാശം ഉണ്ടെന്നും കൃഷി ചെയ്യാൻ ഉള്ള അവകാശം മാത്രമെ ഇപ്പോഴത്തെ കൈവശക്കാർക്കുളളുവെന്നും ഹൈക്കൊതിയും സുപ്രീംകോടതിയും വിധിചിട്ടുളള 160000 ഏക്കർ ഭൂമിയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി നാടിനെ മുടിപ്പിക്കാത വികസനത്തിനു വേണ്ടി ശ്രമിക്കുകയാണ് വേണ്ടത്.

സമിതി യോഗത്തിൽ എൻ ബാദ്ഷ അധ്യക്ഷം വഹിച്ചു. തോമസ് അമ്പലവയൽ, ബാബു മൈലമ്പാടി, പി. എം. സുരേഷ്, സണ്ണി മരക്കടവ്, സി.എസ്. ഗോപാലകൃഷ്ണൻ, എം. ഗംഗാധരൻ, തച്ചമ്പത്ത് രാമകൃഷ്ണൻ, എം.വി. മനോജ് പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *