ജില്ലാതല ഡെങ്കിവിരുദ്ധ മാസാചരണത്തിന് ബത്തേരിയില്‍ തുടക്കം

    സുല്‍ത്താൻ ബത്തേരി: ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ബത്തേരി നഗരസഭ, ചെതലയം കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല ഡെങ്കി വിരുദ്ധ മാസാചരണത്തിന് ബത്തേരിയില്‍ തുടക്കമായി.ബത്തേരി മുനിസിപ്പല്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന ജില്ലാതല ബോധവത്കരണ പരിപാടികളുടെയും പൊതുസമ്മേളനത്തിന്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സണ് റസീന അബ്ദുള്‍ഖാദർ നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സണ് എം.ജി. ഇന്ദ്രജിത്ത് അധ്യക്ഷത വഹിച്ചു.

     

    ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. പി.എം. മൊയ്തീൻ ഷാ മുഖ്യപ്രഭാഷണവും ജൂണിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസർ ഡോ. ആര്യ വിജയകുമാർ സന്ദേശം നല്‍കി. ജില്ലാ വെക്ടർബോണ് ഡിസീസ് കണ്ട്രോള്‍ ഓഫീസർ വി.പി. കൃഷ്ണകുമാർ, ഡിവിസി യൂണിറ്റ് ബയോളജിസ്റ്റ് കെ. ബിന്ദു എന്നിവർ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങള്‍, ഉറവിട നശീകരണ മാർഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു.

    Leave a Reply

    Your email address will not be published. Required fields are marked *