ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്: വിദ്യാര്‍ത്ഥികള്‍ക്ക്‌ബോധവത്കരണം നല്‍കി

    ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നീര്‍വാരം ഗവ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ ക്ലാസ് നല്‍കി. സ്നേഹിത ഹെല്‍പ് ഡെസ്‌കിന്റെ പ്രയോജനം, വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗത്താല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍, മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍, ഫുഡ് ന്യൂട്രീഷന്‍ ഹെല്‍ത്ത് വാഷ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കി. സ്‌കൂള്‍ പ്രധാന അധ്യാപിക ട്രീസ കെനി, അധ്യാപകരായ ടെസി ജോണ്‍,അനശ്വര, ജന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് റിസോഴ്സ്പേഴ്സണ്‍മാരായകെ.പി ബബിത, ജയന്തി, സ്നേഹിത സ്റ്റാഫ് ബീന എന്നിവര്‍ പങ്കെടുത്തു.

    Leave a Reply

    Your email address will not be published. Required fields are marked *