ഡബ്ല്യുഎംഒയിൽ ദ്വിദിന കുടുംബസംഗമം നടത്തി

മുട്ടിൽ: ഡബ്ല്യുഎംഒയിൽ ദ്വിദിന കുടുംബ സംഗമം നടത്തി. രണ്ടാംദിവസം പ്രാർഥനാസദസ് സമസ്ത മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ കെ.ടി. ഹംസ മുസ്‌ല്യാർ ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്റെ സേവനമണ്ഡലം വികസിപ്പിക്കുന്നതിനുള്ള പദ്ധതികളിൽ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പാണക്കാട് നാസിർ ഹയ്യ് ശിഹാബ് തങ്ങൾ, ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ, മുഹമ്മദ് ഹൈതമി, ജലീൽ ബാഖവി എന്നിവർ വിവിധ സെഷനുകളിൽ പ്രാർഥനയ്ക്കു നേതൃത്വം നൽകി.

മായൻ മണിമ അധ്യക്ഷത വഹിച്ചു. ഡോ.റാഷിദ് ഗസാലി സന്ദേശം നൽകി. ജനമനസുകളിൽ യതിംഖാന എത്രമാത്രം വേരൂന്നിയെന്നതിനു തെളിവാണ് കുടുംബ സംഗമത്തിനെത്തിയ ജനാവലിയെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് ഷാ, ഡബ്ല്യുഎംഒ പ്രസിഡന്റ് പി.പി. അബ്ദുൾ ഖാദർ, ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി, ട്രഷറർ അഡ്വ.കെ. മൊയ്തു എന്നിവർ പ്രസംഗിച്ചു. ആത്മീയസദസ്, എക്‌സിബിഷൻ, ഡോക്യുമെന്ററി പ്രദർശനം, കലാപരിപാടികൾ എന്നിവ നടന്നു.

 

Leave a Reply

Your email address will not be published. Required fields are marked *