രണ്ടുവർഷത്തെ പരിശീലനം പൂർത്തിയാക്കി 128 എസ്.പി.സി കേഡറ്റുകൾ; പാസിങ് ഔട്ട് പരേഡ് നടത്തി

പുൽപ്പള്ളി: രണ്ടുവർഷത്തെ പരിശീലനം പൂർത്തിയാക്കിയ മൂന്ന് സ്കൂളുകളിലെ 128 സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ സംയുക്ത പാസിങ് ഔട്ട് പരേഡ് നടന്നു. വേലിയമ്പം ദേവിവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരേഡിൽ ബത്തേരി സബ് ഡിവിഷൻ ഡിവൈ.എസ്.പി എം.എം. അബ്ദുൾ കരീം സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു.

ദേവിവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വേലിയമ്പം, ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ കല്ലുവയൽ, എം.എം. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കാപ്പിസെറ്റ് എന്നീ സ്കൂളുകളിലെ 2024–2026 ബാച്ച് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡാണ് നടന്നത്. ജയശ്രീ സ്കൂളിലെ പ്രണവ് സി.എൻ. പരേഡ് കമാൻഡറായും ദേവിവിലാസം സ്കൂളിലെ രേവതി ബി. സെക്കൻഡ് ഇൻ കമാൻഡറായും പരേഡിന് നേതൃത്വം നൽകി.

പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, പഞ്ചായത്ത് അംഗങ്ങളായ ദിൻഷു, ഓമന ഗോവിന്ദൻ, സെലിൻ മാനുവൽ, ഷൈജ മഹേഷ്, കേണിച്ചിറ സ്റ്റേഷൻ എസ്.എച്ച്.ഒ സിൻഷ കെ., പുൽപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഒ പവനൻ എം.സി., ദേവിവിലാസം സ്കൂൾ പ്രിൻസിപ്പൽ ബിജു തോമസ്, ഹെഡ്മാസ്റ്റർ കെ.ജി. രതീഷ് കുമാർ, ജയശ്രീ സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് പി.ആർ., എം.എം.ജി.എച്ച്.എസ്. കാപ്പിസെറ്റ് ഹെഡ്മിസ്ട്രസ് ഷാന്റി ഇ.കെ., പി.ടി.എ പ്രസിഡന്റുമാരായ സതീഷ് കുമാർ, ചാർളി പി.ആർ. തുടങ്ങിയവർ പങ്കെടുത്തു.

 

ബത്തേരി സബ് ഡിവിഷൻ എസ്.പി.സി എ.ഡി.എൻ.ഒ ജയകുമാർ കേഡറ്റുകൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.എസ്.ബി എ.എസ്.ഐ എൻ. ബഷീറിന്റെ നേതൃത്വത്തിലുള്ള ബാൻഡ് ടീം പരേഡിന് താളമൊരുക്കി.

 

പ്രോജക്ട് അസിസ്റ്റന്റ് അർജുൻ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ അനീഷ്, ശ്രീമിഥുൻ, സുജിൻ ലാൽ, സുജിന എന്നിവർ പരേഡ് ഏകോപിപ്പിച്ചു. എ.സി.പി.ഒമാരായ അമ്പിളി പി.വി., ശുഭ, നിഷ, സി.പി.ഒമാരായ സുജിത്ത് പി.വി., അഭിലാഷ് പി.വി., വൈശാഖ് എന്നിവരുടെ നേതൃത്വത്തിലാണ് കേഡറ്റുകൾ പരിശീലനം പൂർത്തിയാക്കിയത്.

രക്ഷിതാക്കൾ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ പരേഡ് വീക്ഷിക്കാനെത്തി.

Leave a Reply

Your email address will not be published. Required fields are marked *