Headlines

    തദ്ദേശ തിരെഞ്ഞെടുപ്പ്: മുള്ളൻകൊല്ലിയിൽ കളം പിടിക്കാൻ ആം ആദ്മിയും

    പുൽപ്പള്ളി : തദ്ദേശ തിരെഞ്ഞെടുപ്പിൽ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഈ പ്രാവശ്യം ആം ആദ്മി പാർട്ടി ശക്തമായ സാന്നിധ്യം അറിയിക്കാൻ സജീവമായി മത്സര രംഗത്ത് ഉണ്ട് . അഴിമതിയും വർഗ്ഗീയതയും സ്വജനപക്ഷപാതവും നിറഞ്ഞ മൂന്ന് മുന്നണികളെയും ജനങ്ങൾ വെറുത്ത സാഹചര്യമാണ് നിലവിലുള്ളത്. പരസ്പരമുള്ള തമ്മിലടി മൂലം മുള്ളൻകൊല്ലി പഞ്ചായത്തിൽ യാതൊരുവിധ വികസന പ്രവർത്തനങ്ങളും നടക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. സ്ഥലം എം.പിയ്ക്കും എം.എൽ എ യ്ക്കും ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകുന്ന പഞ്ചയത്ത് ആയിട്ട് പോലും ഒരു വികസന പ്രവർത്തനവും പഞ്ചായത്തിൽ നടക്കുന്നില്ല. പഞ്ചായത്തിലെ ടൗണുകളിൽ ഓടകൾ നിർമ്മിക്കുന്നതിലോ നടപ്പാതകൾ നിർമ്മിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. പഞ്ചായത്തിലെ പല റോഡുകളും പൊട്ടി പൊളിഞ്ഞ അവസ്ഥയിൽ ആണ് ഉള്ളത്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നും പഞ്ചായത്തിൽ ഇല്ല. നിലവിൽ ഉള്ള വളരെ മോശം അവസ്ഥയ്ക്ക് ഒരു മാറ്റത്തിന് വേണ്ടി പഞ്ചായത്തിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം എന്ന് ആം ആദ്മി ബത്തേരി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ലിയോ കൊല്ലവേലിൽ അഭ്യർത്ഥിച്ചു.

    തിരെഞ്ഞെടുപ്പിൽ പാടിച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ മുള്ളൻകൊല്ലി സെൻ്റ് മേരീസ് സ്‌കൂൾ മുൻ പ്രിൻസിപ്പൽ ലിയോ മാത്യു മാസ്റ്റർ മത്സരിക്കുന്നു. പഞ്ചായത്ത് വാർഡുകളിലേയ്ക്ക് 3-ാം വാർഡ് ചേലൂരിൽ വർഗ്ഗീസ് കുരിശുവിള, 16-ാം വാർഡ് മുള്ളൻകൊല്ലിയിൽ സിനി ആൻ്റണി പൂത്തോട്ടയിൽ, 17-ാം വാർഡിൽ ഷിനോജ് കാനാട്ട് തുടങ്ങിയവർ മത്സരിക്കുന്നു. അതോടൊപ്പം പുൽപ്പള്ളി പഞ്ചായത്തിലെ മീനംകൊല്ലി വാർഡിൽ ശക്തമായ സാന്നിധ്യമായി സീന ബേബി തയ്യിലും മത്സരിക്കുന്നു.

    Leave a Reply

    Your email address will not be published. Required fields are marked *