തിരുനെല്ലി ക്ഷേത്രത്തിലെ തുലാം വാവ് ബലി 21ന്

    തിരുനെല്ലി : തിരുനെല്ലി ക്ഷേത്രത്തിൽ തുലാം വാവ് ബലികർമ്മം 21 ന് കാലത്ത് 5 മുതൽ ഉച്ചക്ക് 12 വരെ ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം രശീതി വിതരണത്തിനും ബലിസാധന വിതരണത്തിനും കൂടുതൽ കൗണ്ടറുകൾ തുറന്നു പ്രവർത്തിക്കുന്നതാണ്. പാപനാശിനിയിൽ ബലികർമ്മം ചെയ്യിക്കുന്നതിന് കൂടുതൽ കർമ്മികളേയും ഏർപ്പെടുത്തിയിട്ടുണ്ട്.

     

    യാത്രസൗകര്യത്തിനായി കൂടുതൽ ബസ്സ് അനുവദിക്കുന്നതിനായി K.S.R.TC ഡിപ്പൊയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് അത്താഴവും, പ്രഭാത ഭക്ഷണവും ദേവസ്വം സൗജന്യമായി നൽകുന്നതാണ്.

    Leave a Reply

    Your email address will not be published. Required fields are marked *