തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ മവിജയദശമി ആഘോഷിച്ചു

    തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ കുരുന്നുകൾ വിജയദശമി നാളിൽ വിദ്യാരംഭം കുറിച്ചു. അരിങ്ങോട്ടില്ലത്ത് രാമചന്ദ്രൻ നമ്പൂതിരി കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച് എഴുത്തിനിരുത്ത് ചടങ്ങിനു തുടക്കം കുറിച്ചു. ക്ഷേത്രം മേൽശാന്തി ഇ.എൻ. കൃഷ്ണൻ, നമ്പൂതിരി. കീഴ്ശാന്തി കെ എൽ രാമചന്ദ്ര ശർമ എന്നിവർ ക്ഷേത്ര വിശേഷാൽ പൂജകൾക്ക് നേതൃത്വം നൽകി. ഗ്രന്ഥപൂജ, അരിങ്ങോട്ട് ഇല്ലത്ത് രാമചന്ദ്രൻ നമ്പൂതിരി നേതൃത്വത്തിൽ നടന്നു വാഹനപൂജ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്നു.

    Leave a Reply

    Your email address will not be published. Required fields are marked *