തെരഞ്ഞെടുപ്പ് ബോധവത്കരണം: ആശുപത്രി സന്ദര്‍ശിച്ചു

    വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്വീപ് അംഗങ്ങള്‍ മാനന്തവാടി സെന്റ് ജോസഫ് മിഷന്‍ ആശുപത്രി സന്ദര്‍ശിച്ചു. ജനാധിപത്യത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിനും ഓരോ വോട്ടിന്റെയും മൂല്യം സംബന്ധിച്ച അവബോധം സമൂഹത്തില്‍ എത്തിക്കാനും ലക്ഷ്യമിട്ടായിരുന്നു സന്ദര്‍ശനം. സ്വീപ് അംഗങ്ങള്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്, ലബോറട്ടറികള്‍, ഫാര്‍മസി, വാര്‍ഡുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും എന്റെ വോട്ട്, എന്റെ ശബ്ദം എന്ന സന്ദേശം കൈമാറി.

     

    തഹസില്‍ദാര്‍ എന്‍ പ്രിയ വോട്ടവകാശത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിലൂടെ സമൂഹത്തിന്റെ വികസനത്തില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാമെന്ന സന്ദേശം പരിപാടിയിലൂടെ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കി.

    Leave a Reply

    Your email address will not be published. Required fields are marked *