തൊണ്ടർനാട് തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി; അന്വേഷണം ത്വരിതപ്പെടുത്തണം: എസ്ഡിപിഐ 

    കൊറോം : തൊഴിലുറപ്പ് പദ്ധതിയിൽ കോടികൾ അഴിമതി നടത്തിയതിലെ അന്വേഷണം മന്ദഗതിയിലണെന്നും അന്വേഷണം ത്വരിതപ്പെടുത്തണമെന്നും എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി.

    അന്വേഷണം ഉടൻ പൂർത്തിയാക്കി കുറ്റക്കാർക്ക് നേരെ കർശന നടപടി സ്വീകരിക്കണമെന്നും

    മന്ദഗതിയിൽ നീങ്ങുന്ന അന്വേഷണത്തിന് നേരെ തെരുവുകളിൽ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

    യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.മുത്തലിബ് അധ്യക്ഷത വഹിച്ചു.

    പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്‌ദുറഹ്മാൻ, സെക്രട്ടറി അബു സി കെ,ട്രഷറർ റജി, കമ്മിറ്റിയംഗം ഇബ്രാഹിം സി, മൊയ്‌തു തുടങ്ങിയവർ സംസാരിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *