കൽപറ്റ: മാറുന്ന കാലത്ത് പഠനത്തോടൊപ്പം കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അതിലൂടെ അവരുടെ കഴിവുകളെ മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ അധ്യാപകർ മുൻകൈ എടുക്കണമെന്ന്ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അഭ്യർഥിച്ചു.
കൽപറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ വിദ്യാർഥികളുടെ ആർട്സ് ഡേ സ്പെക്ട്ര 2026 ന്റെയും സ്കൂൾ പാർലമെന്റ് പ്രതിനിധികളുടെ സ്ഥാനാരോഹണ ചടങ്ങിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ചടങ്ങിൽ എം.സി.എഫ് പ്രസിഡന്റ് ഡോ.ജമാലുദ്ദീൻ ഫാറൂഖി അധ്യക്ഷത വഹിച്ചു. എം.സി.എഫ് ജനറൽ സെക്രട്ടറി ഡോ.മുസ്തഫ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ശംസുദ്ധീൻ കെ പി, പ്രധാനാധ്യാപക സുനിത ശ്രീനിവാസ് എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ ഡോ.ലത എൻ പി സ്വാഗതവും വൈസ് പ്രിൻസിപ്പൽ നസ്രത്ത് സി പി നന്ദിയും പറഞ്ഞു.
