പനമരം: പനമരം ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ കേരളോത്സവനടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിക്കുന്നതിനായി ഒക്ടോബർ 24ന് യോഗം ചേരുന്നു. അന്ന് ഉച്ചയ്ക്ക് 2.30 മണിക്ക് പഞ്ചായ ത്ത് കോൺഫറൻസ് ഹാളിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ജില്ലാ യൂ ത്ത് പ്രോഗ്രാം ഓഫീസറുടെ കത്തിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് കേരളോത്സവ സംഘാട ക സമിതി രൂപീകരിക്കുന്നത്. ഒക്ടോബർ 24 ശനിയാഴ്ച നടക്കുന്ന യോഗ ത്തിൽ ജനപ്രതിനിധികൾ, ക്ലബ്ബ് ഭാരവാഹികൾ, കായികസാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ നിർബന്ധമായും പങ്കെടുക്കണമെന്ന് പനമരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പനമരം ഗ്രാമപഞ്ചായത്ത് കേരളോത്സവം:സംഘാടക സമിതി രൂപീകരണ യോഗം,ഒക്ടോബർ 24ന്
