പരിയാരം ജി.എച്ച്.എസ്. ശതാബ്ദി ആഘോഷ നിറവിൽ; സ്വാഗതസംഘ രൂപീകരണ യോഗം സെപ്റ്റംബർ 13 ന്

പരിയാരം: ഗ്രാമീണ മേഖലയിൽ അറിവിൻ്റെ വെളിച്ചം പകർന്നു നൽകി നൂറ് വർഷങ്ങൾ പിന്നിടുന്ന പരിയാരം ഗവ. ഹൈസ്‌കൂൾ ശതാബ്‌ദി ആഘോഷങ്ങളിലേക്ക് കടക്കുന്നു. നൂറാം വാർഷികാഘോഷങ്ങളുടെ തുടക്കം കുറിക്കുന്നതിനായുള്ള വിപുലമായ സ്വാഗതസംഘ രൂപീകരണ യോഗം സെപ്റ്റംബർ 13 ഞായറാഴ്ച്‌ച ഉച്ചയ്ക്ക് 1 മണിക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.ഈ മഹത്തായ ചരിത്രനിമിഷം നാടിന്റെ വലിയൊരു ആഘോഷമാക്കി മാറ്റുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് സ്കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് ഒരുക്കുന്നത്. നൂറാണ്ടിൻ്റെ അറിവും ഓർമ്മകളും പുതുക്കുന്ന ഈ മഹാഘോഷത്തിന്റെ വിജയത്തിനായി പൂർവവിദ്യാർത്ഥികൾ, പൂർവ അധ്യാപകർ, രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, സാമൂഹികസാംസ്കാരിക പ്രവർത്തകർ, നാട്ടുകാർ തുടങ്ങി എല്ലാവരുടെയും സാന്നിധ്യവും സഹകരണവും യോഗത്തിലേക്ക് പ്രതീക്ഷിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *