പരിശീലന ക്ലാസും, ഔഷധ സസ്യ വിതരണവും സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി :ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാട്ടിലെ വിവിധ ഊരുകളിലെ ഗോത്ര വർഗ്ഗ പെൺകുട്ടികൾക്കായി വാകേരി പ്രീ മെട്രിക് ട്രൈബൽ ഹോസ്റ്റലിൽ വച്ചു ആയുഷ് ആരോഗ്യ പാചക രീതികളെ കുറിച്ചുള്ള പരിശീലന ക്ലാസും, ഔഷധ സസ്യ വിതരണവും സംഘടിപ്പിച്ചു. ശ്രീമതി മിനി ടി. എ സ്വാഗതം പറഞ്ഞു.ഡോ അരുൺ ബേബി ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. വിദ്യാർത്ഥി പ്രതിനിധി കുമാരി റുധിക നന്ദി അർപ്പിച്ചു.പരിപാടിയുടെ ഭാഗമായി നടത്തപ്പെട്ട പ്രശ്നോത്തരിയിൽ വിജയിച്ചവർക്കുള്ള സമ്മാനം വിതരണം ചെയ്തു.മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ബിന്ദു,ട്രൈബൽ മെഡിക്കൽ യൂണിറ്റ് അംഗം അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *