ബിരുദാനന്തര ബിരുദ (PG) വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ നിർണായക തീരുമാനവുമായി കേരള സർവകലാശാല. ഭാഷാ വിഷയങ്ങൾ ഒഴികെയുള്ള എല്ലാ പി.ജി. കോഴ്സുകളിലെയും പരീക്ഷകൾ ഇനി മുതൽ മലയാളത്തിലും എഴുതാമെന്ന് സർവകലാശാല ഉത്തരവിറക്കി.
ആഗസ്റ്റ് 22-ന് ചേർന്ന അക്കാദമിക് കൗൺസിൽ യോഗത്തിലാണ് ഈ ചരിത്ര തീരുമാനം കൈക്കൊണ്ടത്. പരീക്ഷാ കാര്യങ്ങൾക്കായുള്ള സിൻഡിക്കേറ്റ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശ സിൻഡിക്കേറ്റ് അംഗീകരിക്കുകയും, തുടർന്ന് അക്കാദമിക് കൗൺസിൽ അതിന് അന്തിമാനുമതി നൽകുകയുമായിരുന്നു.
