പുല്‍പ്പള്ളിയില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ തുടങ്ങണം: ടിമ്പര്‍ ലോഡിംഗ് യൂണിയൻ

    പുല്‍പ്പള്ളി: പെരിക്കല്ലൂര്‍, മരക്കടവ്, കൊളവള്ളി പ്രദേശങ്ങളില്‍ ആളുകള്‍ വെള്ളത്തില്‍ വീണുള്ള അപകടം വര്‍ധിച്ചിരിക്കേ പുല്‍പ്പള്ളിയില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഉടന്‍ ആരംഭിക്കണമെന്ന് ടിമ്പര്‍ ലോഡിംഗ് യൂണിയന്‍(എച്ച്എംഎസ്)യൂണിറ്റ് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിവലില്‍ പുല്‍പ്പള്ളി മേഖലയില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍നിന്നു 25 കിലോമീറ്ററിലധികം സഞ്ചരിച്ച് അഗ്നി-രക്ഷാസേന എത്തേണ്ട സ്ഥിതിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് വി.ടി. തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ടി.എ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. എം.എ ജോര്‍ജ്, സജി കണ്ടംതുരുത്തി, പി.കെ. ഉമ്മര്‍, എം.ഡി. ഷിബു, ഷാജി ആനക്കുഴിയില്‍, സി.എസ്. ചന്ദ്രന്‍, സിദ്ദിഖ് എന്നിവര്‍ പ്രസംഗിച്ചു

    Leave a Reply

    Your email address will not be published. Required fields are marked *