പേരാമ്പ്രയില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവര്‍ ജീവനൊടുക്കിയ നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

    കോഴിക്കോട്: പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നൊച്ചാട് സ്വദേശിയായ ഹരീഷ് (മോനൂട്ടന്‍) ആണ് മരിച്ചത്.

    പേരാമ്പ്ര-വടകര-ചാനിയംകടവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ദോസ്ത്’ എന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് ഹരീഷ്. സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിനുള്ളില്‍ ചൊവ്വാഴ്ചയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

    വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക പരിശോധനകള്‍ നടത്തി. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് പോലീസ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

    Leave a Reply

    Your email address will not be published. Required fields are marked *