പോസിറ്റീവ് മിഷൻ പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി ടി സിദ്ധിഖ്

    ബത്തേരി: സ്കൂളുകളിൽ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന പോസിറ്റീവ് മിഷൻ പദ്ധതി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ്. സുൽത്താൻ ബത്തേരി ഗവ. സർവജന സ്കൂളിലെ മാതൃകാ ജൈവ പച്ചക്കറിത്തോട്ടവും ഫ്രൂട്ട് ഗാർഡനും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തരിശുഭൂമി പൊന്നുവിളയിച്ച വിദ്യാർത്ഥികളെയും അവർക്ക് കരുത്തുപകർന്ന അധ്യാപകർ, പി.ടി.എ, സുൽത്താൻ ബത്തേരി നഗരസഭ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. സ്കൂളുകളിൽ വിളയുന്ന വിഷരഹിത പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നത് മികച്ച മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരസഭ ചെയർപേഴ്സൺ. റസീന അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ എം.ജി ഇന്ദ്രജിത്ത്, വി.കെ ഷിഫാനത്ത്, പി ഷംസാദ്, പ്രിൻസിപ്പൽ പി.എ അബ്ദുൽ നാസർ, പി.ടി.എ പ്രസിഡന്റ് ടി.കെ ശ്രീജൻ എന്നിവർ മന്ത്രിക്ക് പദ്ധതികൾ വിശദീകരിച്ചു നൽകി.

    Leave a Reply

    Your email address will not be published. Required fields are marked *