പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് തടവും പിഴയും

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് തടവും പിഴയും

 

സംഭവശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിയെ ലുക്ക് ഔട്ട് സർക്കുലർ പ്രകാരമാണ് പിടികൂടിയത്

 

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് 25 വര്‍ഷം തടവും 1,10,000 രൂപ പിഴയും. നടവയല്‍, നെല്ലിയമ്പം, കായക്കുന്ന്, കീടക്കാട്ട് വീട്ടില്‍ ഹാഷിക്ക് റഹ്‌മാനെ(28)യാണ് കല്‍പ്പറ്റ അഡീ. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി(1) ജഡ്ജ് പി. സെയ്തലവി ശിക്ഷിച്ചത്. മീനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ 2022 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഐ.പി.സി, പോക്‌സോ നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചത്.

 

2021, 2022 വര്‍ഷങ്ങളിലാണ് ഇയാള്‍ കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയത്. തുടര്‍ന്ന് കുട്ടി ഗര്‍ഭിണിയാകുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. അന്നത്തെ മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ എം. സനല്‍ രാജ് കേസിന്റ ആദ്യാന്വേഷണം നടത്തി വരുന്നതിനിടെ പ്രതി വിദേശത്തേക്ക് കടന്നു കളഞ്ഞു. പോലീസ് ഇയാൾക്കെതിരെ ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറപ്പെടുവിക്കുകയും 2024 ൽ ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ പിടികൂടുകയും ചെയ്തു. അന്നത്തെ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഓ എ. സന്തോഷ് കുമാര്‍ കേസിന്റെ തുടരന്വേഷണം നടത്തി കുറ്റപത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ജി. മോഹന്‍ദാസ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *