ഫിറ്റ്നസ് ഇല്ലാത്ത കാലപ്പഴക്കം ചെന്ന ബിൽഡിംഗ്‌കൾ പൊളിച്ചു നീക്കണം. ആം ആദ്മി പാർട്ടി.

    കോഴിക്കോട് വലിയങ്ങാടിയിൽ പഴയ കെട്ടിടം തകർന്നുവീണു ആളുകൾ മരിക്കാൻ ഇടയായ സംഭവം അങ്ങേയറ്റം സങ്കടകരവും അധികൃതരുടെ അനാസ്ഥയും ആണ് സൂചിപ്പിക്കുന്നത്. മാനന്തവാടി ടൗണിലും പഴകി ദ്രവിച്ച കെട്ടിടങ്ങൾ ഇപ്പോഴും പ്രവർത്തനനിരതമാണ് ബന്ധപ്പെട്ട അധികാരികൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ചു അടിയന്തിര നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് ഇടയാക്കും

    എന്ന് ആം ആദ്മി പാർട്ടി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് മനോജ് കുമാർ, അജി കൊളോണിയ, മനു മത്തായി പി എ ജെയിംസ്, ബേബി ഇ ജെ, മുജീബ് റഹ്മാൻ, ബേബി മാത്യു, കുഞ്ഞിരാമൻ ടി എന്നിവർ പ്രസംഗിച്ചു

    Leave a Reply

    Your email address will not be published. Required fields are marked *