മാനന്തവാടി : കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മാറ്റം അനിവാര്യം എന്ന മുദ്രാവാക്യം ഉയർത്തി സെപ്റ്റംബർ ഒന്നിന് സിപിഐ നടത്തുന്ന ഡൽഹി മാർച്ചിന്റെ പ്രചരണാർത്ഥം മാനന്തവാടിലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ നടത്തി
ഉണ്ടയങ്ങാടിയിൽ നിന്ന് ആരംഭിച്ച് മാനന്തവാടി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സമാപിച്ചകാൽനട പ്രചരണ ജാഥയുടെ ഉദ്ഘാടനം ജില്ലാ എക്സിക്യൂട്ടിവ് അംഗം വി കെ ശശീധരൻ ജാഥാ ക്യാപ്റ്റൻ ക്ലീറ്റസ് കിഴക്കേമണ്ണൂരിന്മണ്ണൂരിന് പതാക നൽകി നിർവ്വഹിച്ചു. ലോക്കൽ കമ്മറ്റി അംഗംഅഗസ്റ്റിൻ കൊല്ലംമാട്ടേൽ
അധ്യക്ഷത വഹിച്ചു. മാനന്തവാടിയിൽ നടന്ന സമാപന സമ്മേളനംമണ്ഡലം സെക്രട്ടറി ശോഭരാജൻ ഉദ്ഘാടനം ചെയ്തു, ലോക്കൽ കമ്മറ്റി അംഗം ജ്യോതിഷ്അധ്യക്ഷത വഹിച്ചു
ജില്ലാ കമ്മറ്റി അംഗം നിഖിൽ പത്മനാഭൻ , കെ. സജി വൻ,ബിജു പി എസ് എന്നിവർ സംസാരിച്ചു
