മദീനത്തു സിഎം ഇസ്‌ലാമിക് അക്കാദമി പത്താം വാര്‍ഷികം; ഒമ്പത് മുതല്‍ 11 വരെ

കല്‍പ്പറ്റ: സിഎം അസുല്‍ ഇസ്‌ലാം സംഘത്തിന് കീഴില്‍ മുട്ടില്‍ പഞ്ചായത്തിലെ ചെലഞ്ഞിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന മദീനത്തു സിഎം ഇസ്‌ലാമിക് അക്കാദമി പത്താം വാര്‍ഷികം ആഘോഷിക്കുന്നു. ഒമ്പത് മുതല്‍ 11 വരെയാണ് ആഘോഷമെന്ന് ഉപദേശക സമിതിയംഗം യു.പി. അലി ഫൈസി, പ്രസിഡന്റ് യു.എം. അഹമ്മദ് ഷാ, സെക്രട്ടറി പി. അബൂബക്കര്‍, മാനേജര്‍ അനസ് സഖാഫി സ്വാഗതസംഘം ചെയര്‍മാന്‍ ഷമീര്‍ ബാഖവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പതിന് വൈകുന്നേരം നാലിന് ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിനുശേഷം പി. ഹസന്‍ ഉസ്താദ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ ഖത്വീബ്, ഇമാം സമ്മേളനം. രാത്രി ഏഴിന് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയുടെ പ്രഭാഷണം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പൂര്‍വ വിദ്യാര്‍ഥി സംഗമം. വൈകുന്നേരം നാലിന് പ്രാസ്ഥാനിക സമ്മേളനം. തുടര്‍ന്നു ചേരുന്ന സമാപന സമ്മേളനം കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. കെഎംജെ ജില്ലാ പ്രസിഡന്റ് കെ.ഒ. അഹമ്മദുകുട്ടി ബാഖവി അധ്യക്ഷത വഹിക്കും. സി. മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *