മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: പുൽപ്പള്ളിയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

    പുൽപ്പള്ളി: ലോക ഗജദിനാചരണത്തിന്റെ ഭാഗമായി വയനാട് സാമൂഹ്യ വനവൽക്കരണ വിഭാഗം കൽപ്പറ്റ റേഞ്ചിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

    ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വയനാട് വന്യജീവി സങ്കേതം ബയോളജിസ്റ്റ് ഡോ. ഒ. വിഷ്ണു വിഷയത്തിൽ ക്ലാസെടുത്തു.

    കൽപ്പറ്റ സാമൂഹ്യ വനവൽക്കരണ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സജീവ് എം.പി. സ്വാഗതവും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജു ബി.പി. നന്ദിയും പറഞ്ഞു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കലാ രാജ്, നിഖിൽ കെ.കെ., ഷൈജ മഹേഷ്, പഞ്ചായത്ത് സെക്രട്ടറി ജയസുധ കെ.എ., സി.ഡി.എസ്. ചെയർപേഴ്സൺ സിന്ധു മോഹൻ എന്നിവർ സംസാരിച്ചു.

    ഹരിത കർമ്മ സേനാംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, വനം വകുപ്പ് ജീവനക്കാർ എന്നിവർ പരിശീലന ക്ലാസിൽ പങ്കെടുത്തു.

    Leave a Reply

    Your email address will not be published. Required fields are marked *