മാനന്തവാടി നഗരസഭയിലെ ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു.

മാനന്തവാടി: ‘കൈയോടു കൈ സ്വച്ഛതാ ഹി സേവാ 2026’ ക്യാമ്പയിനിന്റെ ഭാഗമായി മാനന്തവാടി നഗരസഭയിലെ മുഴുവന്‍ ഹരിതകര്‍മ്മ സേനാംഗങ്ങളെയും ആദരിച്ചു. നഗരസഭാ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിബു കെ. ജോര്‍ജ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വി. ജോര്‍ജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ രാജീവന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ഫ്രാന്‍സിസ്, നഗരസഭാ സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷൈജു എസ്. എന്നിവര്‍ സംസാരിച്ചു. വാർഡ് കൗൺസിലർമാർ, മുൻസിപ്പൽ ജീവനക്കാർ പരിപാടിയിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *