മെത്താംഫിറ്റാമിൻ പിടികൂടിയ കേസ്; അമ്പലവയൽ സ്വദേശി കൂടി അറസ്റ്റിൽ

     

    മുത്തങ്ങ: മുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വയനാട് അമ്പലവയൽ സ്വദേശി അർഷാദ് പി. ആണ് പിടിയിലായത്.

     

    കേസിലെ പ്രധാന പ്രതിയുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ നേരത്തെ പിടിയിലായിരുന്നു. വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ എസ്. നിജുമോൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തുടരന്വേഷണത്തിൽ പ്രതിയെ പിടികൂടിയത്. സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജ മോൾ പി.എൻ, സുഷാദ് പി.എസ്, ബേസിൽ സി.എം എന്നിവരും ഉണ്ടായിരുന്നു.

    Leave a Reply

    Your email address will not be published. Required fields are marked *