കൽപ്പറ്റ : കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരാ യുവ ഭാരത് വയനാട് ജില്ലാ യൂത്ത് ഓഫീസറായി സ്റ്റെഫി ആൻ ഫിലിപ്പ് ചുമതലയേറ്റു. ആലപ്പുഴ സ്വദേശിനിയായ സ്റ്റെഫി കെ. സി. ഫിലിപ്പ്, സുജ വർഗീസ് എന്നിവരുടെ മകളാണ്.
മേരാ യുവ ഭാരത് (MY Bharat) യുവജനങ്ങളുടെ വ്യക്തിത്വ വികസനം, സാമൂഹിക ഉത്തരവാദിത്വം, നേതൃപാടവം എന്നിവ വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ഒരു കേന്ദ്ര സർക്കാർ സ്ഥാപനമാണ്. യുവജന ക്ലബ്ബുകൾ മുഖേന ശുചിത്വ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ ക്യാമ്പുകൾ, കായിക-സാംസ്കാരിക പരിപാടികൾ, നൈപുണ്യ വികസന പരിശീലനങ്ങൾ. സ്വയംതൊഴിൽ ബോധവൽക്കരണം, ആരോഗ്യ ക്യാമ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. ഇതിലൂടെ യുവജനങ്ങൾക്ക് സമൂഹ വികസനത്തിൽ സജീവ പങ്കാളിത്തം വഹിക്കാനും രാജ്യനിർമാണ പ്രവർത്തനങ്ങളിൽ മുന്നോട്ട് വരാനും പ്രചോദനം ലഭിക്കുന്നു.
ജില്ലയിലെ യുവജന കൂട്ടായ്‌മകളെ/യൂത്ത് ക്ലബ്ബുകളെയും പിന്തുണയ്ക്കുകയും യുവജന ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് നിയുക്ത ജില്ലാ യൂത്ത് ഓഫീസർ അറിയിച്ചു.
