മോട്ടിവേഷൻ ക്ലാസും ചർച്ചയും സംഘടിപ്പിച്ചു.

    കൽപ്പറ്റ : പഴശ്ശി ട്രൈബൽ കോളേജ് റാട്ടകൊല്ലി, കാൽപ്പറ്റയിൽ എക്സൈസ് വിമുക്തി മിഷൻ കോളേജിലെ “നേർക്കൂട്ടം” കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘മോട്ടിവേഷൻ ക്ലാസും ചർച്ചയും’ സംഘടിപ്പിച്ചു.

    അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ചർച്ചക്ക് നേതൃത്വം നൽകി.വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി സജിത്ത്കുമാർ അച്ചൂരാനo ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. അധ്യാപകൻ എം.പി. അനീഷ് അധ്യക്ഷത വഹിച്ചു. കെ.രാധിക ആശംസകളർപ്പിച്ചു.വിദ്യാർത്ഥി ലീഡർ സൂരജ് സുരേഷ് നന്ദി പ്രകാശനം നടത്തി.

    Leave a Reply

    Your email address will not be published. Required fields are marked *