വയനാടിന്റെ മത-സാമൂഹിക- സാംസ്‌കാരിക -വിദ്യാഭ്യാസ രംഗങ്ങളിൽ നിസ്തുലമായ സംഭാവനയാണ് വയനാട് മുസ്ലിം യത്തീംഖാന നിർവ്വഹിക്കുന്നത്: പികെ അബൂബക്കർ.

വയനാടിന്റെ മത-സാമൂഹിക- സാംസ്‌കാരിക -വിദ്യാഭ്യാസ രംഗങ്ങളിൽ നിസ്തുലമായ സംഭാവനയാണ് വയനാട് മുസ്ലിം യത്തീംഖാന നിർവഹിക്കുന്നതെന്നു ഡബ്ലൂ.എം.ഒ വൈസ് പ്രസിഡന്റ് പി.കെ.അബൂബക്കർ. ഡബ്ലൂ.എം.ഒ.യുടെ വെള്ളമുണ്ട പഞ്ചായത്ത് വെൽഫെയർ കമ്മിറ്റി യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് മുസ്ലിം ഓർഫനെജിന്റെ പ്രവർത്തനങ്ങൾ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബറിൽ നടക്കുന്ന കുടുംബ സന്ദർശനം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് അത്തിലൻ ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.ജനറൽ സെക്രട്ടറി ഉസ്മാൻ പള്ളിയാൽ സ്വാഗതം പറഞ്ഞു.അഹമ്മദ് മാസ്റ്റർ, സി.കെ.മായൻ,പി.എ.ഗഫൂർ,സി.മമ്മുഹാജി,കെ.എം.അബ്ദുള്ള ഹാജി,ടി.നാസർ,മുരുട മൂസ്സഹാജി ,റഷീദ് മൗലവി തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി അത്തിലൻ ഇബ്രാഹിം ഹാജി (പ്രസിഡന്റ് ),ഉസ്മാൻ പള്ളിയാൽ (ജനറൽ സെക്രട്ടറി ),കെ.എം.അബ്ദുള്ള ഹാജി (ട്രെഷറെർ )എം.മൂസ്സ ഹാജി,അലുവ മമ്മൂട്ടി,ടി.നാസർ,പി.ഒ.പോക്കർ (വൈസ് പ്രസിഡന്റുമാർ)ആലമ്പടി റഫീഖ്‌,റഷീദ് മൗലവി,വി.ബഷീർ,പി.ഉസ്മാൻ,(സെക്രെട്ടറിമാർ)തുടങ്ങിയവരെ തിരഞ്ഞെടുത്തു.ആലമ്പാടി റഫീഖ്‌ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *