വയനാട് ഗവ.മെഡിക്കൽ കോളജ് മടക്കിമലയിൽ വേണം: ജനകീയ കൂട്ടായ്‌മ

    കൽപറ്റ: വയനാട് ജില്ലയ്ക്ക് അനുവദിച്ച ഗവ.മെഡിക്കൽ കോളജ് ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്‌റ്റ് മടക്കിമലയിൽ സൗജന്യമായി നൽകിയ 54 ഏക്കർ ഭൂമിയിൽ സ്‌ഥാപി ക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മടക്കിമലയിൽ ജനകീയ കൂട്ടായ്മ‌ സംഘടിപ്പിച്ചു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഹനീഫ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ പി.പി.റനീഷ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീ നർ സലാം നീലിക്കണ്ടി നയ പ്രഖ്യാപന രേഖ അവതരിപ്പിച്ചു.

    2015 ൽ ഭൂമി ഏറ്റെടുത്ത ശേഷം 2019 ൽ എൽഡിഎഫ് സർക്കാർ തുടർ നടപടികളും മെഡിക്കൽ കോളജ് നിർമാണവും ഉപേക്ഷിക്കുകയായിരുന്നു. സൗജന്യമായി ലഭിച്ച ഭൂമി ലഭ്യമായിരിക്കെ വർഷങ്ങൾക്കു ശേഷവും ലഭ്യമുള്ളതിലും പകുതിയിൽ താഴെ ഭൂമിക്കുള്ള അന്വേഷണം മാനന്തവാടിയിൽ നടത്തുകയാണ് . വയനാട്ടിലെ സാധാരണ ജനങ്ങളെ വഞ്ചിക്കുകയും വിഢികളാക്കുന്ന നടപടിയുമാണ് തുടരുന്നതെന്ന് പ്രസംഗകർ കുറ്റപ്പെടുത്തി.

    ആക്ഷൻ കമ്മിറ്റി വർക്കിങ് കൺ വീനർ ഗഫൂർ വെണ്ണിയോട്, വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജാ സർ പാലക്കൽ, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് വി.പി.യൂസഫ്, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് കെ.അസ്മ, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് സി. സി.രജിത, പനമരം ബ്ലോക്ക് പഞ്ചാ

    യത്ത് വൈസ് പ്രസിഡന്റ് റഷീന സുബൈർ, ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് കണ്ടിയൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനു ജേക്കബ്, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ശശി പന്നിക്കുഴി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുനിൽകുമാർ, കമല രാമൻ തുടങ്ങിയവർ പ്രസംഗിച്ചു.

     

    സമര പരിപാടികളുടെ അടുത്ത ഘട്ടമെന്ന നിലയിൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പൊതുയോഗ വും ഒപ്പുശേഖരണവും നടത്തി സർക്കാരിന് ഭീമഹർജി നൽകും. തയാർന്ന് വനിതാ, യുവജന കൂട്ടാമ യ‌കൾ രണ്ടാം ഘട്ടത്തിൽ പ്രചാരണ വാഹന ജാഥയും സായാ ഹ്‌ന സദസ്സുകളും സംഘടിപ്പിക്കും. പിന്നീട് കലക്ടറേറ്റ് പരിസരത്ത് മനുഷ്യച്ചങ്ങലയും അതിനു ശേഷം സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസവും നടത്തും.

    Leave a Reply

    Your email address will not be published. Required fields are marked *