കൽപ്പറ്റ: വയനാട് പ്രസ് ക്ലബിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരള പത്രപ്രവർത്തക യൂണിയൻ(കെയുഡബ്ല്യുജെ) ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിൽ മാതൃഭൂമി ന്യൂസിലെ എം കമൽ പ്രസിഡന്റായും മലയാള മനോരമയിലെ ഷിന്റോ ജോസഫ് സെക്രട്ടറിയായും വിജയിച്ചു. ദേശാഭിമാനിയിലെ ആദർശ് ജോസഫാണ് ട്രഷറർ. എ ജി അരുൺ, വയനാട് വിഷൻ (വൈസ് പ്രസിഡന്റ്), നീനു മോഹൻ, മാതൃഭൂമി(ജോയിന്റ് സെക്രട്ടറി). നിർവാഹക സമിതി അംഗങ്ങളായി വി ജെ വർഗീസ്(ദേശാഭിമാനി), ധനേഷ് അശോകൻ(മലയാള മനോരമ), ജോസ് കുര്യൻ(ഓൺ മനോരമ), അനിൽ എം ബഷീർ(മീഡിയാ വൺ) എന്നിവരെയും തെരഞ്ഞെടുത്തു.
വയനാട് പ്രസ് ക്ലബിന് പുതിയ ഭാരവാഹികൾ
