പനമരം : വയനാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസനബാങ്ക് പനമരം പഞ്ചായത്തിൽ വായ്‌പാമേള സംഘടിപ്പിച്ചു.പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാൻ്റി ജോസ് ഉത്ഘാടനം ചെയ്തു.
ബാങ്ക് വൈസ് പ്രസിഡണ്ട് ബെന്നി.പി.സി. അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് റീജിണൽ മാനേജർ ജോൺസൺ വായ്പാ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.അഗ്രികൾച്ചറൽ ഡവലപ്പ്മെൻ്റ് ഓഫീസർ ജാൻസി മെർലിൻ,കൃഷി ഓഫീസർ ശിശിര,ബാങ്ക് സെക്രട്ടറി രഞ്ജിത്ത്,സി.ഡി.എസ് ചെയർപേഴ്‌സൺ ജാനകി തുടങ്ങിയവർ സംസാരിച്ചു .
