മാനന്തവാടി :- വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടു ടൗണിൽ നട്ടുച്ചക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. വൈദ്യുതി കട്ട് മൂലം വ്യാപാരം അടച്ച് പൂട്ടേണ്ട സ്ഥിതിയിലാണ്. എല്ലാ മേഖലകളെയും ബാധിക്കുന്ന പ്രതിസന്ധി ഉടൻ പരിഹരിച്ചില്ലങ്കിൽ ശക്തമായ സമരത്തിന് വ്യാപാരികൾ നേതൃത്വം കൊടുക്കും.പ്രകടനത്തിന് ശേഷം നടത്തിയ പൊതുയോഗം സമിതി ജില്ലാ സെക്രട്ടറി എം.ആർ സുരേഷ് ഉൽഘാടനം ചെയ്തു – ഏരിയാ പ്രസിഡൻ്റ് കെ.പി ശ്രീധരൻ അധ്യക്ഷത വഹിച്ചു’ റെജീന പടയൻ, അബ്ദുൾ സലീം, കെ.ജി സുനിൽ, കെ.വി രാജു ,എ വി മാത്യം, സിനി ബാബു’, അബ്ദുൾ മുത്തലിബ് ,സുരാജ്, രൂപാ വിനു എന്നിവർ പ്രസംഗിച്ചു.
വൈദ്യുതി മുടക്കം: വ്യാപാര വ്യവസായ സമിതി പന്തം കൊളുത്തി പ്രകടനം നടത്തി.
