കൽപ്പറ്റ : ശ്രീനാരായണ ഗുരു ദേവന്റെ 99 ആമത്തെ സമാധി ദിനം SNDP യോഗം കൽപ്പറ്റ യൂണിയൻ, യൂണിയൻ വനിതാ സംഘം, കൽപ്പറ്റ ശാഖ യോഗം, ശാഖ യോഗം വനിതാ സംഘം എന്നിവരുടെ സംയുക്തബിമുഖ്യത്തിൽ യൂണിയൻ മന്ദിരത്തിൽ വെച്ച് ആചരിച്ചു. ശ്രീനാരായണ ഗുരുദേവൻ രചിച്ച മുഴുവൻ പ്രാർത്ഥന ഗീതങ്ങളും ആചാരണ ദിനത്തിൽ ആലപിച്ചു. തുടർന്ന് നടത്തിയ ഗുരുപുഷ്പാഞ്ജലിയിൽ നൂറുകണക്കിന് ഗുരുദേവ വിശ്വാസികൾ പങ്കെടുത്തു. കൽപ്പറ്റ ശാഖയുടെ വകയായി പങ്കെടുത്ത മുഴുവൻ പ്രവർത്തകർക്കും കഞ്ഞിയും പുഴുക്കും വിതരണം നടത്തി. സമാധി ദിനചാരണം യൂണിയൻ വനിതാസംഘം പ്രസിഡന്റ് P. N. പദ്മിനി ഉത്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി M. മോഹനൻ, യൂണിയൻ പ്രസിഡന്റ് K. R. കൃഷ്ണൻ, ശാഖയോഗം സെക്രട്ടറി M. K. ഗ്രീഷിത്, , മാലതി ടീച്ചർ, ശാന്തമ്മ ടീച്ചർ, രമണി വിനോദ് എന്നിവർ സമാധി ദിനച്ചാരണങ്ങൾക്കു നേതൃത്വം നൽകി.
ശ്രീ നാരായണഗുരു സമാധി ദിനം ആചരിച്ചു
