ശ്രേയസ് ലോക വനം,ജലം,കാലാവസ്ഥ ദിനാചരണം സംഘടിപ്പിച്ചു

    ശ്രേയസ് ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനം,ജലം,കാലാവസ്ഥ ദിനാചരണം മഞ്ഞപ്പാറയിൽ സംഘടിപ്പിച്ചു. അമ്പലവയൽ ഗ്രാമപഞ്ചായത്ത്‌ മെമ്പർ ജോസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ക്ലാസെടുത്തു.യൂണിറ്റ് പ്രസിഡന്റ്‌ തങ്കച്ചൻ,സി ഡി ഒ ബിന്ദു വിൽ‌സൺ,സെക്രട്ടറി ജിനി എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *