ശ്രേയസ് ലോക വനം, ജലം,കാലാവസ്ഥ ദിനാചരണം സംഘടിപ്പിച്ചു

    മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക വനം,ജലം,കാലാവസ്ഥ ദിനാചരണം അമ്മായിപ്പാലം സ്വർഗം പാർക്കിൽ സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം പത്രോസ് അധ്യക്ഷത വഹിച്ചു. ഹൈമാവതി ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.സിഡിഒ സാബു പി.വി.,ജയശ്രീ,ദുർഗ എന്നിവർ സംസാരിച്ചു.ബാലജ്യോതി കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *