കൽപ്പറ്റ : ഓണവും നബിദിനവും അടുത്തിരിക്കെ സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളുടെ വില അതിരൂക്ഷമായ രീതിയിൽ വർദ്ധിച്ച സഹച ര്യ ത്തിൽ സർക്കാർ ഇടപെടെണമെന്ന് എസ് ഡി പി ഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് മണ്ഡലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് കരിം മുട്ടിൽ അദ്ധ്യക്ഷത വഹിച്ചു യംങ് ഡമോക്രാറ്റ്സ് ജില്ലാ കൺവീനർ സകരിയ്യ കെ എസ് , മണ്ഡലം സെക്രട്ടറി ജാഫർ എം, അബ്ദു റസാക് കുട്ടമംഗലം, റഫീഖ് ബട്ട് പടിഞ്ഞാറത്തറ എന്നിവർ സംസാരിച്ചു.
