കൽപ്പറ്റ: ഏഷ്യയിലെ ഏറ്റവും വലിയ ഇസ് ലാമിക് കലാമേളയായ സമസ്ത കേരളാ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിൻ്റെ 18-ാമത് മുസാബഖ ഡിസം: 4, 5, 6 തീയതികളിൽ ബീനാച്ചി നൂറുൽ ഇസ് ലാം തഹ് ഫീളുൽ ഖുർആൻ കോളേജിൽ നടക്കും. ഇദം പ്രഥമമായി വയനാട്ടിലെത്തുന്ന മുസാബഖയെ വരവേൽക്കാൻ വയനാട് ഒരുക്കങ്ങൾ ആരംഭിച്ചു. സംഘാടക സമിതി രൂപീകരണത്തിനായി ബീനാച്ചി മദ്റസയിൽ ചേർന്ന ജില്ലയിലെ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ- താലൂക്ക്- റെയ്ഞ്ച് ഭാരവാഹികളുടെയും വിപുലമായ കൺവെൻഷൻ സെൻട്രൽ കൗൺസിൽ സംസ്ഥാന സെക്രട്ടറി കൊടക് അബ്ദുറഹ് മാൻ മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. എസ് കെ ജെ എം ജില്ലാ പ്രസിഡണ്ട് കെ.വി. എസ് തങ്ങൾ അദ്ധ്യക്ഷനായി. സെൻട്രൽ കൗൺസിൽ ട്രഷറർ അബ്ദുൽ ഖാദർ അൽ ഖാസിമി മുഖപ്രഭാഷണം നിർവഹിച്ചു. സ്‌റ്റേറ്റ് സെക്രട്ടറി കെ.ടി ഹുസൈൻ കുട്ടി മൗലവി പദ്ധതി അവതരിപ്പിച്ചു. സെൻട്രൽ കൗൺസിൽ ഭാരവാഹികളായ ടി കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, സി. മുഹമ്മദലി ഫൈസി കോട്ടോപ്പാടം, സിദ്ദീഖ് ഫൈസി വെൺമണൽ , മാനേജർ ഉസ്മാൻ ഫൈസി ഇന്ത്യനൂർ, ജില്ലാ നേതാക്കളായ എം. ഹസൻ മുസ് ലിയാർ , ഇബ്‌റാഹിം ഫൈസി വാളാട് , അശ്‌റഫ് ഫൈസി പനമരം, സൈനുൽ ആബിദ് ദാരിമി, പി. സുബൈർ കണിയാമ്പറ്റ, അയ്യൂബ് മുട്ടിൽ , മുഹ്‌യിദ്ദീൻ കുട്ടി യമാനി പന്തിപ്പൊയിൽ , അബ്ബാസ് വാഫി ചെന്ദലോട് , സ്വാദിഖുൽ അമീൻ ഫൈസി, കെ.ഉമർ ഫൈസി ബീനാച്ചി മഹല്ല് പ്രസിഡണ്ട് കെ.കെ ബശീർ , ഖത്തീബ് ഡി. എച്ച് അലി ദാരിമി , തഹ്ഫീളുൽ ഖുർആൻ കോളേജ് പ്രിൻസിപ്പാൾ മുബാറകലി മിസ്ബാഹി , അബ്ദുൽ മജീദ് അൻസ്വരി, അബ്ദുറസാഖ് ദാരിമി സംസാരിച്ചു. ജില്ലാ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും ബീനാച്ചി മഹല്ല് സെക്രട്ടറി യു.എ മുഹമ്മദലി നന്ദിയും പറഞ്ഞു .
