സുൽത്താൻ ബത്തേരി: തിരു നബി(സ്വ) കാലം തേടുന്ന കാരുണ്യം എന്ന പ്രമേയത്തിൽ സമസ്ത മീലാദ് കാംപയിനിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരി താലൂക്ക് സമസ്ത കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മീലാദ് റാലി സുൽത്താൻ ബത്തേരി ടൗണിനെ വർണാഭമാക്കി പ്രൗഢോജ്വലമായി. നിരവധി ദഫ് സ്കൗട്ട് സംഘങ്ങളുടെ അകമ്പടിയോടെ ടൗൺ പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച റാലി ചുങ്കം ജംഗ്ഷൻ, ട്രാഫിക് ജംഗ്ഷൻ, അസംപ്ഷൻ ജംഗ്ഷൻ, ഗാന്ധി ജംഗ്ഷൻ വഴി സ്വതന്ത്ര മൈതാനിയിൽ സമാപിച്ചു. താലൂക്കിലെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ഭാരവാഹികളായ കെ.കെ. ഉമർ ഫൈസി, അബൂബക്കർ ഫൈസി മണിച്ചിറ, കെ.കെ.എം ഹനീഫൽ ഫൈസി, മുസ്ഥഫ ദാരിമി കല്ലുവയൽ, കെ ഖാലിദ് ഫൈസി, പി.പി അബ്ദുൽ ഖാദർ, ടി മുഹമ്മദ്, കെ നൂറുദ്ദീൻ ഹാജി, കെ.സി.കെ തങ്ങൾ, അബ്ദുല്ല മാടക്കര, പി.പി അയ്യൂബ്, മുബാറക് മിസ്ബാഹി, മുഹമ്മദ് ദാരിമി വാകേരി, മുസ്ഥഫ ദാരിമി പുൽപ്പള്ളി, ഇസ്‌മാഈൽ ദാരിമി, നജ്മുദ്ദീൻ ദാരിമി, കെ.കെ സൈദലവി ഹാജി, സിദ്ദീഖ് മഖ്ദൂമി, ഹാരിസ് ബനാന, ഉമർ നിസാമി, റിയാസ് ഫൈസി പാപ്ലശ്ശേരി, ശരീഫ് ബീനാച്ചി, നൗഫൽ വാകേരി, ഹാരിസ് മാതമംഗലം, അബ്ദുറസാഖ് ദാരിമി ബീനാച്ചി, ശാഫി ഫൈസി, അബ്ദുൽ മജീദ് അൻസ്വരി, ശഹീദ് അസ്ഹരി, അബ്ദുൽ കരീം ബാഖവി, ശമീർ റഹ്‌മാനി, ഹംസ ഫൈസി, ഹംസ ഹാജി, റോയൽ അസീസ്, മുസ്ഥഫ ചീരാൽ, പി.ടി ഫാറൂഖ് ഹാജി, സലാം കോട്ടക്കുന്ന്, ഇബ്രാഹീം തൈത്തൊടി, റാഫി മലങ്കരവയൽ നേതൃത്വം നൽകി.
സമസ്ത താലൂക്ക് മീലാദ് റാലി വർണാഭമായി
