സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം നടത്തി

    വൈത്തിരി: സിപിഎം വൈത്തിരി, ചുണ്ട ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി. പാർട്ടി മുൻ ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. എം. ജനാർദനൻ അധ്യക്ഷത വഹിച്ചു. എം. സെയ്ത്, സി. യൂസഫ്, എൽസി ജോർജ്, എം.വി. വിജേഷ്, എം. രമേഷ്, ടി.പി. സബിത എന്നിവർ പ്രസംഗിച്ചു. എസ്. ചിത്രകുമാർ സ്വാഗതവും കെ. പ്രസാദ് നന്ദിയും പറഞ്ഞു.

     

    Leave a Reply

    Your email address will not be published. Required fields are marked *